പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായ് ജോഷി ബെനഡിക്ടിന്റെ സിഗ്‌നേച്ചര്‍ ഫിലിം

ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഭാവനയുടെ പുതുലോകം തുറക്കുന്ന സിഗ്‌നേച്ചര്‍ ഫിലിം .ദ ഡോര്‍ ഓപ്പണ്‍സ് എന്ന സിഗ്‌നേച്ചര്‍ ചിത്രത്തിന്റെ ആശയവും ആനിമേഷനും ജോഷി ബെനഡിക്ടിന്റേതാണ്. സന്തോഷ് കെ തമ്പി സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആനന്ദ് ബാബുവാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രാസ്വാദകർ ഒരേ ഹൃദയത്തുടിപ്പുമായി തിരശീലക്ക് മുന്നിൽ ഇരിക്കുന്നതും സിനിമയുടെ ഭാവനാലോകം  ഓരോ പ്രേക്ഷകനിലേക്കും സുവർണ്ണ ചകോരമായി  പറന്നിറങ്ങുന്നതുമാണ് സിഗ്നേച്ചർ ഫിലിമിന്റെ പ്രമേയം.

മേളയിൽ ചിത്രങ്ങളുടെ കാഴ്ച്ചവസന്തം തുറക്കുന്നത് സിഗ്‌നേച്ചര്‍ ഫിലിമിനൊപ്പമാണ്.മൈന്‍ഡ്‌വേ  ഡിസൈന്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.

Share