ഇന്ത്യ-ചൈന ബന്ധം  ശക്തമാക്കണമെന്ന് ഷിങ് ഷിൻയാൻ ഇന്ത്യ-ചൈന സുഹൃത് ബന്ധം കൂടുതൽ ശക്തമാക്കണമെന്ന് ചൈനീസ് ഫിലിം ഡെലിഗേഷൻ അധ്യക്ഷൻ ഷിങ് ഷിൻയാൻ.അതിലൂടെ എല്ലാതരത്തിലുമുള്ള സിനിമാ ആശയങ്ങളും ചൈനയ്ക്കു ഇന്ത്യയുമായി പങ്കുവയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ സിനിമകൾ റെസ്റ്റോർ ചെയ്യുമ്പോൾ കാലപ്പഴക്കം പ്രധാനമാണെന്നും ഫിലിമുകളിൽ സൂക്ഷിക്കുന്ന ചിത്രങ്ങളുടെ ആയുസ് കുറവാണെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന്  ജാക്കിച്ചാൻ,ബ്രൂസ് ലി തുടങ്ങിയവരുടെ പുനരുദ്ധാരണം നടത്തിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ,സെക്രട്ടറി മഹേഷ് പഞ്ചു എന്നിവർ  പങ്കെടുത്തു. ക്ഷമയാണ് സിനിമയുടെ അടിസ്ഥാന ഘടകമെന്ന് ശാരദ ചലച്ചിത്ര രംഗത്ത് എത്തുന്നവർക്ക് ഏറ്റവും യോഗ്യതയായി വേണ്ടത് ക്ഷമയാണന്ന് നടി ശാരദ.ഓരോ സിനിമകളിൽ നിന്നും ഓരോ പുതിയ പാഠങ്ങളാണ് തനിക്കു ലഭിച്ചത്.എന്നാൽ സിനിമയെകുറിച്ചെല്ലാം അറിഞ്ഞുകൊണ്ടാണ് പുതുതലമുറ സിനിമാ രംഗത്ത് എത്തുന്നതെന്നും അവർ പറഞ്ഞു.രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചുള്ള  ഇന്‍ കോണ്‍വര്‍സേഷന്‍ വിത്തിൽ സംസാരിക്കുകയായിരുന്നു അവര്‍. പഴയ......

Read More


Press Release - English |
December 09, 2019

Film Display and Networking

A film display and networking was done as a part of film market associated with 24th International Film Festival of Kerala. KSCA chairman welcomed the delegates and Bobby mathew somatheeram...