വൈവിധ്യമുള്ള പ്രമേയങ്ങളെ വിതരണക്കാര്‍ മുന്‍വിധികളോടെ കാണുന്നു- ശ്യാമപ്രസാദ് വൈവിധ്യമുള്ള പ്രമേയങ്ങള്‍ സ്വീകരിച്ചാലും സിനിമകളെ വിതരണക്കാരും നിര്‍മ്മാതാക്കളും മുന്‍വിധിയോടെയാണ് കാണുന്നതെന്ന്  പ്രസിദ്ധ സംവിധായകന്‍ ശ്യാമപ്രസാദ്.അത്തരം കാഴ്ചപ്പാടുകൾ  ഈ രംഗത്ത് വർദ്ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.സമാന്തര  സിനിമകളെ അംഗീകരിക്കാന്‍ വിതരണക്കാർ കൂടി ശ്രമിച്ചാല്‍ മാത്രമേ ഈ രംഗത്തിന് വളർച്ചയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് രണ്ടാംദിവസ മീറ്റ് ദി ഡിറക്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധം ഒന്നിനുമൊരു പരിഹാരമല്ലെന്നും സ്വന്തം സമൂഹം നന്നായാല്‍ മാത്രമാണ് സമാധാനം പുലരുകയെന്നും ലെബനിസ് ചിത്രമായ ആള്‍ ദിസ് വിക്ടറിയുടെ സംവിധായകന്‍ അഹമ്മദ് ഗോസൈന്‍ പറഞ്ഞു. മനോജ് കാന  കൃഷ്ണാന്ദ്,ക്ലാര ബാസ്റ്റോസ്, അഭിനേതാവ് മുരളി ചന്ദ്,മീരാ സാഹിബ്,ബാലു കിരിയത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. മകരമഞ്ഞിലൂടെ ലെനിനും എം ജെ രാധാകൃഷ്ണനും ആദരം ലെനിന്‍ രാജേന്ദ്രനും എം.ജെ. രാധാകൃഷ്ണനും ചലച്ചിത്രമേളയുടെ ആദരം.ലെനിന്‍ രാജേന്ദ്രൻ  തിരക്കഥയെഴുതി സംവിധാനം ചെയ്ത  ഈ ചിത്രത്തിന്റെ ഛായാഗ്രഹകന്‍......

Read More


Press Release - Malayalam |
December 08, 2019

മായിഘട്ട് മാതൃത്വത്തിനുള്ള സല്യൂട്ട് – ആനന്ദ് മഹാദേവന്‍

ഉരുട്ടിക്കൊലയെ കുറിച്ച് മലയാളത്തില്‍ തന്നെ ചിത്രം എടുക്കുവാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് സ്വീകരിക്കാൻ നിര്‍മാതാക്കള്‍ തയ്യാറായില്ലന്നു മായിഘട്ട് ക്രൈം നമ്പര്‍ 103/2005 ന്റെ സംവിധായകൻ ആനന്ദ് മഹാദേവൻ .ആരെങ്കിലും തയ്യാറായാല്‍ ചിത്രം മലയാളത്തില്‍ എടുക്കാൻ താല്പര്യമുണ്ടെന്നും ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം പ്രേക്ഷകരുമായി...