ഇന്ത്യൻ സിനിമയിലെ മൺ‍മറഞ്ഞ ആറ് പ്രതിഭകൾക്ക് രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദരം.ഹോമേജ് വിഭാഗത്തിലൂടെ മൃണാൾ സെൻ,ഗിരീഷ് കർണാഡ്,ലെനിൻ‍ രാജേന്ദ്രൻ,എം.ജെ രാധാകൃഷ്ണൻ,മിസ് കുമാരി,ടി.കെ പരീക്കുട്ടി എന്നിവർക്കാണ് മേള സ്മരണാഞ്ജലി അർപ്പിക്കുന്നത്.ഇവരുടെ ഏഴ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ നവതരംഗസിനിമയിലെ ഇതിഹാസമായ മൃണാൾ സെനിന്റെ അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഇൻ സെർച്ച് ഓഫ് ഫാമിൻ (അകലേർ സംന്ധാനേ),രാമപാദചൗധരിയുടെ ബീജ് എന്ന ബംഗാളി നോവലിനെ ആസ്പദമാക്കി നിർമിച്ച സഡൻലി വൺ ഡേ (ഏക് ദിൻ അചാനക്),1970 ൽ പുറത്തിറങ്ങിയ ഇന്റർവ്യൂ എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. യു.ആർ അനന്തമൂർത്തിയുടെ നോവലിനെ ആധാരമാക്കി ഗിരിഷ് കർണാട് ഒരുക്കിയ കന്നട ചിത്രം  സംസ്‌കാരയും ഈ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവർ എന്ന ചിത്രമാണ് ഛായാഗ്രാഹകൻ  എം. ജെ രാധാകൃഷ്ണന്റെ സ്മരണയ്‌ക്കായി മേളയിൽ പ്രദർശിപ്പിക്കുന്നത്.പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതമാണ്  ചിത്രത്തിന്റെ പ്രമേയം. രാജാ രവിവർമ്മയുടെ......

Read More


Press Release - Malayalam |
November 29, 2019

മാരിവില്‍ കാഴ്ചയൊരുക്കാന്‍ വിഭജനാനന്തര യുഗോസ്ലാവിയന്‍ ചിത്രങ്ങള്‍

മാരിവില്‍ കാഴ്ചയൊരുക്കാന്‍ വിഭജനാനന്തര യുഗോസ്ലാവിയന്‍ ചിത്രങ്ങള്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ വിഭജനാനന്തര യുഗോസ്ലാവിയയുടെ പരിച്ഛേദമായി ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബെര്‍ലിന്‍, മോണ്‍ട്രിയല്‍ തുടങ്ങിയ അന്താരാഷ്ട്ര മേളകളിലും, അക്കാദമി പുരസ്‌കാരത്തിലും ശ്രദ്ധേയമായ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യുഗോസ്ലാവിയ, സെര്‍ബിയ, ക്രൊയേഷ്യ, മാസിഡോണിയ...


Press Release - Malayalam |
November 29, 2019

രാജ്യാന്തര ചലച്ചിത്ര മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും,പാസ്‌ഡ്‌ ബൈ സെൻസർ ഉദ്ഘാടന ചിത്രം

  ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.നിശാഗന്ധിയിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിആകും.ചടങ്ങിൽ മലയാളത്തിന്റെ പ്രിയനായിക ശാരദയെ ആദരിക്കും.ഫെസ്റ്റിവൽ ഹാൻഡ്...


Press Release - Malayalam |
November 28, 2019

ലോകസിനിമാ വിഭാഗത്തിൽ  പത്ത് മഹാരഥന്മാരുടെ സംഗമം

  ലോകസിനിമയില്‍ വിസ്മയം തീർത്ത മഹാരഥന്മാരുടെ സംഗമമായി രാജ്യാന്തര ചലച്ചിത്രമേളയിൽ പത്ത്  സിനിമകൾ.ദക്ഷിണ കൊറിയന്‍ സംവിധായകനായ ബോംഗ് ജൂൻ ഹോ, ഓസ്ട്രിയന്‍ സംവിധായകൻ മിഖായേല്‍ ഹനേകേ,ഫിലിപ്പൈൻ സംവിധായകൻ ലാവ് ഡയസ്,സെമി കപ്ലനോസ്ലു,പെദ്രോ  അല്‍മഡോവര്‍,ഇറാനിയന്‍ സംവിധായകൻ മൊഹ്‌സെന്‍ മക്‌മെല്‍ബഫ്,പലസ്തീനിയന്‍ സംവിധായകന്‍ ഏലിയ സുലൈമാന്‍,കെൻലോച്ച്...